ഹജ്ജ്: വിശുദ്ധ ഹറമിലെ കിംഗ് അബ്ദുല്‍ അസീസ് കവാടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

Posted on: July 24, 2019 11:04 pm | Last updated: July 24, 2019 at 11:13 pm

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കായി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹറമിലേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചതോടെ മസ്ജിദുല്‍ ഹറമിലെ ഏറ്റവും വലിയ കവാടമായ കിംഗ് അബ്ദുല്‍ അസീസ് കവാടം വിശ്വാസികള്‍ക്കായി ഇരുഹറം കാര്യാലയം തുറന്നു കൊടുത്തു.

ഹജ്ജ് സമയങ്ങളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്ക് ഒഴിവാക്കുന്നതിനാണ് ഹറംകാര്യ മന്ത്രാലയം കവാടം തുറന്നത്.