യു എ പി എ: മുഖ്യ പ്രതി കോണ്‍ഗ്രസെന്ന് ഉവൈസി

Posted on: July 24, 2019 7:45 pm | Last updated: July 24, 2019 at 10:08 pm

ന്യൂഡല്‍ഹി: യു എ പി എ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) എം പി അസദുദ്ദീന്‍ ഉവൈസി. യു എ പി എ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാറാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യ പ്രതി കോണ്‍ഗ്രസ് തന്നെയാണെന്നും ഉവൈസി പറഞ്ഞു.

അധികാരം കൈയിലെത്തിക്കഴിഞ്ഞാല്‍ ബി ജെ പിയെക്കാള്‍ മോശമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്ന സമീപനങ്ങള്‍. അധികാരം നഷ്ടപ്പെടുമ്പോള്‍ അവര്‍ മുസ്‌ലിംകളുടെ സുഹൃത്തെന്ന നിലയില്‍ രംഗത്തു വരികയും ചെയ്യും. സര്‍ക്കാറിനു സംശയം തോന്നുന്നവരെയെല്ലാം ഭീകരരായി മുദ്ര കുത്താന്‍ അനുവദിക്കുന്ന നിയമ ഭേദഗതി ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഉവൈസി പറഞ്ഞു.