സിപിഐ എംഎല്‍എയുടെ കൈയൊടിഞ്ഞ സംഭവം: കാനത്തിന്റെ നിലപാട് അപഹാസ്യമെന്ന് ചെന്നിത്തല

Posted on: July 24, 2019 10:25 am | Last updated: July 24, 2019 at 1:27 pm

തിരുവനന്തപുരം: സമരം ചെയ്യുന്ന ഭരണകക്ഷിയില്‍ പെട്ട എംഎല്‍എയുടെ കൈ പോലും തല്ലിയൊടിക്കുന്ന പോലീസായി കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയില്‍ പെട്ട എംഎല്‍എയുടെ കൈ പോലീസ് തല്ലിയൊടിച്ചിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം ഇടത് മുന്നണിയില്‍ തുടരുമെന്നും കാനം രാജേന്ദ്രനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഞാറക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ എംഎല്‍എ അടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. എറണാകുളം എസിപി കെ ലാല്‍ജിയടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍് ് മുഖ്യമന്ത്രി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നിവരാണ് കൊല്ലപ്പെട്ടത്. 1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ ഉമ മഹേശ്വരിയുടെ വീട് ആക്രമിച്ച് മൂവരെയും കൊലപ്പെടുത്തിയത്.