നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പ്;ജവാന്‍ കൊല്ലപ്പെട്ടു

Posted on: July 22, 2019 6:52 pm | Last updated: July 22, 2019 at 10:07 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രജൗരി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വെക്കുകയായിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക് സൈന്യം വെടിവെപ്പ് നടത്തിയതായും സിവിലിയന് പരുക്കേറ്റതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. അതേ സമയം ദോദ ജില്ലയിലെ മന്‍ധാനില്‍ വനപ്രദേശത്ത് തീവ്രവാദികളുടെ ഒളിയിടത്തില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.