വൈദ്യുതാഘാതമേറ്റ് വയനാട് പരിയാരത്ത് കാട്ടാന ചെരിഞ്ഞു

Posted on: July 22, 2019 2:25 pm | Last updated: July 22, 2019 at 2:25 pm

കല്‍പ്പറ്റ: പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാനയെ ചരിഞ്ഞു. ഏകദേശം 30 വയസ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് സംഭവം.

തോട്ടത്തിന് സമീപമുള്ള വൈദ്യുതി ലൈനില്‍ മരം മറിച്ചിട്ടാണ് അപകടം സംഭവിച്ചിരിക്കുന്നത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്‌ക്കരിക്കും.
കഴിഞ്ഞ വര്‍ഷവും സാമാനമായ രീതിയില്‍ ഇവിടെ മറ്റൊരു കാട്ടാന ചരിഞ്ഞിരുന്നു.