എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

Posted on: July 22, 2019 11:25 am | Last updated: July 22, 2019 at 1:22 pm

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാറി സ്വദേശനിയുടെ പരാതിയില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരനാകാനിരിക്കെയാണ് എഫ് ഐ ആര്‍ റദ്ദാക്കാനുള്ള ഹരജി. ഈ മാസം 24ന് ഹരജി മുംബൈ ഹൈക്കോടതി പരിഗണിക്കും.

യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പരാതി നല്‍കാനുണ്ടായ കാലതാമസവും നേരത്തെ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ചൂണിക്കാട്ടിയിരുന്നു. സെഷന്‍സ് കോടതിയുടെ ഈ സംശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എഫ് ഐ ആര്‍ റദ്ദാക്കാന്‍ ബിനോയ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ ബിനോയ് ഡി എന്‍ എ പരിശോധനക്ക് ഹാജരാകണമെന്ന് നേരത്തെ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് ഹൈക്കോടതിയില്‍ പുതിയ ഹരജി നല്‍കിയതെന്നാണ് യുവതിയുടെ അഭിഭാഷകര്‍ പറയുന്നത്.