സബ് ജൂനിയര്‍ ഫുട്‌ബോള്‍ : കോഴിക്കോട് ജേതാക്കള്‍

Posted on: July 22, 2019 1:50 am | Last updated: July 22, 2019 at 1:50 am


കൊച്ചി: 39 മത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബാള്‍ കിരീടം കോഴിക്കോടിന്. ഇന്നലെ ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരത്തെയാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചതിനെ തുടര്‍ന്ന് ടൈംബ്രേക്കറില്‍ ആണ് വിജയികളെ കണ്ടത്തിയത് (65).

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ എബിന്‍ ദാസിലൂടെ തിരുവനന്തപുരം മുന്നിലെത്തിയിരുന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം അവസാനിക്കേ രഹഫ് അല്‍ അബീസ് നേടിയ ഗോള്‍ കോഴിക്കോടിന് ജീവന്‍ നീട്ടി നല്‍കുകയായിരുന്നു.

ടൈം ബ്രേക്കറില്‍ കോഴിക്കോടിന് വേണ്ടി റഹാഫ് അല്‍അബീസ്, റിഹാന് രാജീവ്, ദേവാങ് പി, അന്‍സാഫ് പി പി, സന്ദീപ് കെ എന്നിവര്‍ ഗോളുകള്‍ നേടി. തിരുവനന്തപുരത്തിന് വേണ്ടി ജോബിന്‍, രക്ഷിത്, ജിരീഷ്, വിനു ലക്ഷ്യം കണ്ടു.