മക്ക : സുഡാന്‍ സൈനികരിലെ രക്തസാക്ഷി കുടുംബാംഗങ്ങളായ ആയിരം പേര്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തും .യമനില്‍ സഊദി സഖ്യ സേനയുമായി ചേര്‍ന്ന് സുഡാന്‍ സൈനികരുടെ ആശ്രിതര്‍ക്കാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്നത്
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലും ,ലിന്‍വുഡ് പള്ളിയിലും നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ 200 ബന്ധുക്കളും ,ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനില്‍ രക്തസാക്ഷികളുടെ ആയിരം ബന്ധുക്കളും, എഴുപത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി മുന്നൂറു തീര്‍ത്ഥാടകരും രാജാവിന്റെ അതിഥികളായി ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനെത്തുന്നുണ്ട്