മന്ത്രവാദം നടത്തിയെന്ന്; ഝാര്‍ഖണ്ഡില്‍ നാല് ഗ്രാമീണരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Posted on: July 21, 2019 2:17 pm | Last updated: July 21, 2019 at 7:46 pm

ഗുംല: ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ ദുര്‍മന്ത്രവാദം നടത്തുന്നതായി ആരോപിച്ച് രണ്ടു സ്ത്രീകളുള്‍പ്പടെ നാല് ഗ്രാമീണരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സിസായ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭഗത് (65), ഫഗ്‌നി ദേവി (60), ചമ്പ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

12 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇരുമ്പു ദണ്ഡുകളും വടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗുംല പോലീസ് സൂപ്രണ്ട് അഞ്ജനി കുമാര്‍ അറിയിച്ചു.