Connect with us

Kerala

നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് അഞ്ചുതെങ്ങില്‍ കരക്കടിഞ്ഞത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ തമിഴ്‌നാട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ഥ് രാജ് എന്നിവര്‍ക്കായി തീരദേശ സേനയുടെയും നാവിക സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

നീണ്ടകര അഴിമുഖത്തു നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ അകലെയാണ് അഞ്ചുപേര്‍ സഞ്ചരിച്ച വള്ളം കടല്‍ക്ഷോഭത്തില്‍ മറിഞ്ഞത്. ഇവരില്‍ വള്ളത്തിന്റെ ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest