Gulf
അല്‍കോബാര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓഡിറ്റോറിയം തുറന്നു

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളുടെ ഷോപ്പിങ് കേന്ദ്രമായ ലുലുവില്‍ ഇനി സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുവാനും കലാ പരിപാടികള്‍ക്കുമായി പുതിയ ഓഡിറ്റോറിയം. അല്‍ കോബാര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഒന്നാം നിലയില്‍ ആധുനിക സംവിധാനത്തോട് കൂടി സജ്ജീകരിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ ലുലു റീജണല്‍ ഡയരക്ടര്‍ എം. അബ്ദുല്‍ ബഷീര്‍ നിര്‍വ്വഹിച്ചു.
പ്രവാസികളുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ലുലുവില്‍ ഒരിടം ഒരുക്കുകയെന്നത് തങ്ങളുടെ ചിരകാലാഭിലാഷമായിരുന്നുവെന്നും അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ലുലു മാനേജ്‌മെന്റ്റ് ഏറെ സന്തുഷ്ടരാണെന്നും അബ്ദുല്‍ ബഷീര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരായ അഷ്‌റഫ് ആളത്ത്, ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, പി.ടി അലവി, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, സുബൈര്‍ ഉദിനൂര്‍, ദമ്മാം ക്രിമിനല്‍ കോടതിയിലെ മലയാള പരിഭാഷകന്‍ മുഹമ്മദ് നജാത്തി, സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, സിറാജ് പുറക്കാട്, പി .എം നജീബ്, മുസ്തഫ തലശ്ശേരി ,ഫിറോസ് കോഴിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലുലു റീജ്യണല്‍ മാനേജര്‍ സലാം സുലൈമാന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ കെ ഹാഷിം, ലുലു കോബാര്‍ ഡൈപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു,
മിനി ഓഡിറ്റോറിയത്തിന്റെ ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ലുലു അല്‍കോബാര്‍ കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ലുലു മാനേജ്‌മെന്റ്റ് അറിയിച്ചു.