മദീനയില്‍ സേവന സജ്ജരായി ഹാദിയ വിമന്‍സ് അക്കാദമി വളണ്ടിയര്‍മാരും

Posted on: July 20, 2019 8:44 pm | Last updated: July 20, 2019 at 8:48 pm

മദീന: വിശുദ്ധ കര്‍മ്മത്തിനെത്തുന്ന ഹാജിമാരുടെ സേവങ്ങള്‍ക്കായി മദീനയിലെ ഐ.സി.എഫ് ഹാദിയ അക്കാദമി വളണ്ടിയര്‍മാരും സേവന രംഗത്ത്. ഐ സി എഫ് ഹാദിയ വിമന്‍സ് അക്കാദമിയിലെ പഠിതാക്കളുടെ സംഘമാണ് പ്രവാചക നഗരിയിലെത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി എത്തിയത്. 22 വളണ്ടിയര്‍മാരാണ് സേവനരംഗത്തുളളത്. ഇവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മദീന സെന്‍ട്രല്‍ ഐ സി എഫും രംഗത്തുണ്ട്.

പ്രവാസ ലോകത്ത് എത്തിയ വനിതകള്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഐ.സി.എഫ് ആഭിമുഖ്യത്തിലുള്ള ഹാദിയ വിമന്‍സ് അക്കാദമി. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും അക്കാദമി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഹാദിയ വിമന്‍സ് അക്കാഡമി ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ഹാദിയ സെക്കന്‍ഡ് എഡിഷന്‍ ഫൈനല്‍ പരീക്ഷയിയില്‍ ആയിരക്കണക്കിനു വനിതകളാണ് പരീക്ഷ എഴുതിയത്

മദീനയിലെ മലയാളികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ചാണ് ഈ വര്‍ഷം ഐ സി എഫ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.