പ്ലാസ്റ്റിക് കവറിലാക്കി നവജാത ശിശുവിനെ ഓടയില്‍ തള്ളിയ നിലയില്‍

Posted on: July 20, 2019 6:22 pm | Last updated: July 20, 2019 at 9:04 pm

ചണ്ഡിഗഡ്: പ്ലാസ്റ്റിക് കവറിലാക്കി നവജാത ശിശവുവിനെ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ കയ്ത്താല്‍ ജില്ലയിലാണ് സംഭവം. ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം പ്രയായമായ പെണ്‍ കുഞ്ഞിനെയാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്.

ഓടയില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കവറിന് സമീപത്ത് നിന്നും തെരുവ് നായ കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് 1.15കിലോഗ്രാം ഭാരമുള്ള കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിലാണ്.

കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീ പ്ലാസ്റ്റിക് കവര്‍ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തില്‍ നടന്നുപോവുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.