പെറ്റി പിടിച്ച പണം കൊണ്ട് മദ്യപിച്ചു; തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ മുങ്ങിയ എസ് ഐ അറസ്റ്റില്‍

Posted on: July 20, 2019 1:53 pm | Last updated: July 20, 2019 at 6:09 pm

തിരുവനന്തപുരം: പെറ്റി കേസുകളില്‍ പിഴ ഇനത്തില്‍ ഈടാക്കിയ പണവും പെറ്റി ബുക്കുമായി മുങ്ങിയ ട്രാഫിക് പോലീസ് എസ് ഐ അറസ്റ്റില്‍. പെറ്റി പിടിച്ച പണം മദ്യപിക്കാന്‍ ഉപയോഗിച്ചതിനാല്‍ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ മുങ്ങുകയായിരുന്നുവെന്ന് എസ് ഐ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണ വിധേയമായി എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു.ട്രാഫിക് ഗ്രേഡ് എസ് ഐ നെയ്യാറ്റിന്‍കര കൂട്ടപ്പന രാമവിലാസം ബംഗ്ലാവ് നയീം ആണ് അറസ്റ്റിലായത്.

രണ്ട് ദിവസം പെറ്റി പിരിച്ച ഏഴായിരത്തിലേറെ രൂപയും പെറ്റിബുക്കുമായി എസ് ഐ നയീം സ്ഥലം വിട്ടെന്നാണ് കേസ്. മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ നയീം മൊബൈല്‍ ഫോണ്‍ സ്വിച്ച്് ഓഫ് ചെയ്ത് രണ്ട് മാസമായി മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.