Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ രക്ഷിക്കാനുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചില്ല-ജുഡീഷ്യല്‍ കമ്മിഷന്‍

Published

|

Last Updated

പീരുമേട്: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ രക്ഷിക്കാനുള്ള നടപടികളൊന്നും ഡോക്ടര്‍മാര്‍ സ്വീകരിച്ചില്ലെന്ന് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്.
മര്‍ദനമേറ്റ് അവശനിലയിലായിരുന്ന രാജ്കുമാറിനെ രക്ഷിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. സാധാരണ ഒപി കേസായാണ് ഇതിനെ കൈകാര്യം ചെയ്തത്. അവശ നിലയിലുള്ള രോഗിക്ക് നല്‍കേണ്ട ചികിത്സ നല്‍കിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എടുത്തു. എന്നാല്‍ നെഞ്ചിന്റെ എക്‌സ് റേ എടുത്തിട്ടില്ല. വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നു. അതുകൊണ്ട്തന്നെ എക്‌സ് റേ എടുക്കേണ്ടതായിരുന്നു. ഒരു ദിവസം കോട്ടയത്തും രണ്ട് ദിവസം പീരുമടുമായിരുന്നു ചികിത്സ നല്‍കിയത്. രോഗിയെ രക്ഷിക്കാനുള്ള നിര്‍ണായക സമയമെല്ലാം അത്തരത്തില്‍ കഴിഞ്ഞു പോയെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.