ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് അള്‍ജീരിയക്ക് – VIDEO

Posted on: July 20, 2019 6:12 am | Last updated: July 20, 2019 at 4:56 pm

കെയ്‌റോ: കലാശപ്പോരില്‍ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അള്‍ജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായി. മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ ബാഗ്ദാദ് ബൗനദ്ജ നേടിയ ഗോളാണ് അള്‍ജീരിയയെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരാക്കിയത്.

ഗോള്‍ നേടിയ ശേഷം പ്രതിരോധത്തില്‍ ശ്രദ്ധ പുലര്‍ത്തിയ അള്‍ജീരിയ സെനഗലിനെതിരെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തില്ല. അവസാന നിമിഷങ്ങളില്‍ നിരവധി മികച്ച മുന്നേറ്റങ്ങളാണ് അള്‍ജീരിയന്‍ ഗോള്‍മുഖത്ത് സെനഗല്‍ നടത്തിയത്. ഗോള്‍ നേടാനുള്ള സെനഗലിന്റെ ശ്രമങ്ങള്‍ റിയാദ് മെഹറസ് നയിച്ച അള്‍ജീരിയന്‍ ടീം വിഫലമാക്കി. രണ്ടാം പകുതിയില്‍ സെനഗലിന് അനുകൂലമായി റഫറി പെനാള്‍ടി നല്‍കിയെങ്കിലും വാര്‍ സെനഗലിന് തിരിച്ചടിയായി. അള്‍ജീരിയയുടെ രണ്ടാം ആഫ്രിക്കന്‍ കിരീട നേട്ടമാണിത്.