തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് പിഴ കൂടാതെ ആഗസ്റ്റ് 5 വരെയും നൂറ് രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും 500 രൂപ പിഴയോടെ ആഗസ്റ്റ് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 20 നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ലഭിക്കണം.
ജൂലൈ 22 ന് രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാകുന്നതല്ല.