സഊദിയില്‍ യുവതിയെ പീഡിപ്പിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി

Posted on: July 20, 2019 10:58 am | Last updated: July 21, 2019 at 4:18 pm

ജിദ്ദ : സഊദിയില്‍ വീട്ടില്‍ കയറി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് സ്വദേശി പൗരന്മാരുടെയും ഒരു പാകിസ്താന്‍ സ്വദേശിയുടെയും വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു മദ്യപിച്ചശേശം പ്രതികള്‍ സ്ത്രീകള്‍ താമസിച്ചിരുന്ന വീട്ടില്‍ പോലീസ് വേഷം ധരിച്ച് ആയുധങ്ങളോടെ അതിക്രമിച്ചുകയറിയാണ് യുവതിയെ പീഡിപ്പിച്ചത് .പോലീസ് പ്രതികളെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു

സ്വദേശികളായ പൗരന്‍മാരായ ഹത്താന്‍ ബിന്‍ സിറാജ് അല്‍ഹര്‍ബി, സുല്‍ത്താന്‍ ബിന്‍ സിറാജ് അല്‍ഹര്‍ബി ,പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ഉമര്‍ ജമാലി എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.