ദമാം: നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി
ദമാം വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശി മീത്തല ചെങ്ങളത്തില്‍ കെലോത്ത് ഖാലിദ് (എം സി കെ ഖാലിദ്-70) ആണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലോഞ്ചില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.
കണ്ണൂര്‍ കതിരൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന ഖാലിദ് ഹ്രസ്വ സന്ദര്‍ശനാര്‍ഥം കഴിഞ്ഞ ദിവസം ദമാമില്‍ എത്തിയതായിരുന്നു, രണ്ട് ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
മയ്യിത്ത് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കം, നൂര്‍ മുഹമ്മദ് കതിരൂര്‍, കെ എം സി സി പ്രവര്‍ത്തകരും രംഗത്തുണ്ട്.