വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദിച്ചുവെന്ന് പരാതി: 41 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Posted on: July 19, 2019 8:53 pm | Last updated: July 20, 2019 at 12:04 am

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ മൂന്ന് അസിസ്റ്റന്റ് ജയില്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 38 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. ജയില്‍ ഡി ജി പി. ഋഷിരാജ് സിംഗാണ് നടപടി സ്വീകരിച്ചത്.

ഇന്ന് രാവിലെ ജയില്‍ സന്ദര്‍ശിച്ച ഡി ജി പിയോട് തങ്ങളെ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നതായി ചില തടവുകാര്‍ പരാതിപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ തടവുകാരെ വൈദ്യപരിശോധനക്ക് വിധേയമാക്കി ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡി ജി പി നടപടി സ്വീകരിക്കുകയായിരുന്നു.