കനത്ത മഴ; പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവച്ചു

Posted on: July 19, 2019 7:49 pm | Last updated: September 20, 2019 at 8:07 pm


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 22, 23 തിയതികളില്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു.

ഈ പരീക്ഷകള്‍ യഥാക്രമം ജൂലൈ 30, ആഗസ്റ്റ് 1 തിയതികളില്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 29 വരെയുള്ള  മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല.