Connect with us

Saudi Arabia

ഹജ്ജ്: മക്കയിലെത്തുന്ന മലയാളി ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം

Published

|

Last Updated

മക്ക: എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയ മലയാളി ഹാജിമാരുടെ ആദ്യ സംഘത്തിന് മക്കയിലെ ഐ സി എഫ്, ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍മാര്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ശക്തമായ ചൂടിനെ പ്രതിരോധിക്കാനുള്ള കുട നല്‍കിയായിരുന്നു സ്വീകരണം. ജൂലൈ ഏഴിനാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മലയാളി ഹാജിമാര്‍ മദീനയില്‍ എത്തി തുടങ്ങിയത്. ഇവരില്‍ എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ആദ്യ സംഘമാണ് മക്കയിലെത്തിയത്.


മക്കയിലെ അസീസിയ്യയിലെ 147-ാം ബില്‍ഡിംഗിലാണ് ഇന്ത്യന്‍ ഹജ് മിഷന്‍ മലയാളി തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും ഇരുപത്തിനാല് മണിക്കൂറും ഹറമിലേക്ക് ബസ് സൗകര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വീകരണത്തിന് ഹനീഫ അമാനി, ശാഫി ബാഖവി, സിറാജ് വല്യപ്പള്ളി, ഇസ്ഹാഖ് ഖാദിസിയ്യ, യാസിര്‍ സഖാഫി, നാസര്‍ തച്ചപൊയില്‍, മുജീബ് വാഴക്കാട്, ശബീര്‍ ഖാദിസിയ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.