സംസ്ഥാന ഹജ്ജ് ക്യാമ്പ് സമാപന സംഗമം ഇന്ന്

Posted on: July 19, 2019 7:00 am | Last updated: July 18, 2019 at 10:50 pm
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഹാജിമാര്‍ക്കൊപ്പം ക്യാമ്പില്‍

മലപ്പുറം: ഈവര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സമാപന സംഗമം ഇന്ന് നടക്കും. വൈകുന്നേരം 4.30ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് മന്ത്രി ഡോ. കെ ടി ജലീല്‍ സംഗമം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

പി വി അബ്ദുല്‍ വഹാബ് എം പി, എം എല്‍ എമാരായ ടി വി ഇബ്‌റാഹീം, കാരാട്ട് റസാഖ്, പി അബ്ദുല്‍ ഹമീദ്, മുഹമ്മദ് മുഹ്‌സിന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ജില്ലാ കലക്ടറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫര്‍ മാലിക്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിന നബി ശൈഖ്, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പി കെ അഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. എന്‍ എം മുജീബുര്‍റഹ്മാന്‍ തുടങ്ങി വര്‍ സംബന്ധിക്കും.

ക്യാമ്പ് നാളെ സമാപിക്കും. ഇന്ന് രണ്ട് വിമാനങ്ങളും സമാപന ദിവസമായ നാളെ നാല് വിമാനങ്ങളും കരിപ്പൂരില്‍നിന്നും സര്‍വീസ് നടത്തും.