കീം 2019: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Posted on: July 18, 2019 4:12 pm | Last updated: September 20, 2019 at 8:07 pm

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് കീം 2019
പ്രസിദ്ധീകരിച്ചു.

1️⃣ എന്ജിനിയറിങ്, ആര്ക്കിടെക്ചര്, ഫാര്മസി കോഴ്സുകള്ക്ക് അലോട്ട്മെന്റ് ലഭിച്ചവര് 18 മുതല് 20 വരെ തീയതികളില്ഓണ്ലൈന് വഴിയോ ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഫീസടച്ച് 20-ന് വൈകീട്ട് നാലിനകം കോളേജുകളില്പ്രവേശനം നേടണം.

2️⃣ അഗ്രിക്കള്ച്ചര്, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ആയുര്വേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര് 18 മുതല് 22 വരെ ഫീസടച്ച് 22-ന് വൈകീട്ട് നാലിനകം കോളേജുകളില് പ്രവേശനം നേടണം.

✅ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്ബന്ധമായും എടുക്കണം.

✅ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റാണിത്.

✅ വിദ്യാര്‍ഥികളുടെ ഹോം പേജിലെ ഡേറ്റാഷീറ്റ് പ്രവേശനസമയത്ത് കോളേജില്‍ ഹാജരാക്കണം. നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.

✅ എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

✅ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളില്‍ ഇപ്പോള്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥപ്രകാരം ഉണ്ടാകുന്ന തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.