ഇന്ത്യന്‍ ആവശ്യം അംഗീകരിച്ചു; പാക്കിസ്ഥാനുമായി ഇനി ആയുധ ഇടപാട് നടത്തില്ലെന്ന് റഷ്യ

Posted on: July 17, 2019 10:46 pm | Last updated: July 18, 2019 at 10:18 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവശ്യ പ്രകാരം പാക്കിസ്ഥാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തിവച്ച് റഷ്യ. പാക്കിസ്ഥാനുമായി ഇനി യാതൊരു ആയുധ ഇടപാടും നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയില്‍ പാക്കിസ്ഥാനുമായി ഒപ്പുവച്ച 50,000 തോക്കുകള്‍ക്കുള്ള കരാറില്‍ നിന്ന് റഷ്യ പിന്മാറി.

റഷ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ വാങ്ങുന്ന എ കെ സീരീസ് അസോള്‍ട്ട് തോക്കുകള്‍ ഭീകരരുടെ കയ്യില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് റഷ്യ കരാറില്‍ നിന്ന് പിന്മാറിയത്.