രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും; കുടുംബത്തിന് 16 ലക്ഷം

Posted on: July 17, 2019 11:24 am | Last updated: July 17, 2019 at 8:27 pm

തിരുവനന്തപുരം: നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം.

ഇതിന് പുറമെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ നാല് പേര്‍ക്കായാണ് ഈ തുക നല്‍കുക. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.