സിറാജ് പ്രചാരണ ക്യാമ്പയിൻ; തെക്കൻ കേരളത്തിലും ആവേശം

Posted on: July 16, 2019 3:04 pm | Last updated: July 16, 2019 at 3:04 pm
സിറാജ് പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം യൂത്ത്‌ സ്‌ക്വയറിൽ നടന്ന സുന്നി സംഘടനകളുടെ സംയുക്ത കൺവെൻഷനിൽ മുസ്തഫ മാസ്റ്റർ കോഡൂർ സംസാരിക്കുന്നു

തിരുവനന്തപുരം: സിറാജ് പ്രചാരണ ക്യാമ്പയിന് തെക്കൻകേരളത്തിലും വിപുലമായ ഒരുക്കങ്ങൾ. പ്രമോഷൻ കൗൺസിലുകൾ രൂപവത്കരിച്ച് കർമ പദ്ധതികൾ തയ്യാറാക്കുകയാണ് ഓരോ ജില്ലാഘടകങ്ങളും. ആഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 15 വരെയാണ് ക്യാമ്പയിൻ.

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, എസ് ബി എസ് സംഘടനകളെല്ലാം സംയുക്തമായാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്നലെ തിരുവനന്തപുരം യൂത്ത്‌സ്‌ക്വയറിൽ നടന്ന സുന്നി സംഘടനകളുടെ സംയുക്ത കൺവെൻഷനിൽ ജില്ലാ പ്രമോഷൻ കൗൺസിൽ രൂപവത്കരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധി മുസ്തഫ മാസ്റ്റർ കോഡൂർ പദ്ധതി വിശദീകരിച്ചു. മുസ്‌ലിം ജമാഅത്ത് ജില്ലാപ്രസിഡന്റ്ആലംകോട് ഹാശിം ഹാജി അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം അബ്ദുർറഹ്‌മാൻ സഖാഫി, എം അബുൽഹസൻ വഴിമുക്ക്, സിയാദ് കളിയിക്കാവിള, ത്വാഹ മഹ്‌ളരി, എ സൈദ് ഹാജി, സനൂജ് വഴിമുക്ക്, റാഫി നെടുമങ്ങാട്, സിറാജ് ന്യൂസ് എഡിറ്റർ ഇൻചാർജ് മുസ്തഫ പി എറക്കൽ, യൂനിറ്റ് ഇൻചാർജ്ജ് കെ എം ബശീർ പ്രസംഗിച്ചു.

ജില്ലാപ്രമോഷൻ കൗൺസിൽ ഭാരവാഹികൾ: ജാബിർ ജൗഹരി (ചെയർ.) മുഹമ്മദ് സുൽഫിക്കർ (കൺ.) അൻസർ ജൗഹരി (കോ- ഓർഡി.), അംഗങ്ങൾ: വിഴിഞ്ഞം അബ്ദുർറഹ്‌മാൻ സഖാഫി, ആലംകോട് ഹാശിം ഹാജി, സിദ്ദീഖ് സഖാഫി നേമം, ശറഫുദ്ദീൻ പോത്തൻകോട്, അബുൽഹസൻ വഴിമുക്ക്, ത്വാഹ മഹ്‌ളരി, മുഹമ്മദ് റാഫി നെടുമങ്ങാട്, കബീർ മുസ്‌ലിയാർ വിഴിഞ്ഞം, ശാഹുൽഹമീദ് സഖാഫി, സ്വാബിർ സൈനി, നൗഫൽ, ശമീർ അഹ്‌സനി എന്നിവരെ തിരഞ്ഞെടുത്തു.

ക്യാമ്പയിൻ മുന്നൊരുക്കം അവലോകനം ചെയ്തു

കോഴിക്കോട്: ആഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 15 വരെ നടക്കുന്ന സിറാജ് പ്രചാരണ ക്യാമ്പയിനിന്റെ പദ്ധതി പ്രവർത്തനം സംസ്ഥാനതല പ്രചാരണ സമിതി അവലോകനം ചെയ്തു. മൂന്ന് ലക്ഷം പുതിയ വായനക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പയിനിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. പ്രചാരണ ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് മൂന്നാം വാരം കോഴിക്കോട്ട് നടക്കും. പ്രമുഖർ സംബന്ധിക്കും. ഇതിനിടയിൽ ജീല്ലാ തലത്തിൽ സിറാജ് പ്രമോഷൻ കൗൺസിലുകളുടെ രൂപവത്കരണം പൂർത്തിയാക്കും. സോൺ, സർക്കിൾ തിരിച്ച് പുതിയ വരിക്കാരെ ചേർക്കുന്നതിന് സ്‌ക്വാഡുകൾ രൂപവത്കരിക്കും.

യോഗത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അശ്ഹർ പത്തനംതിട്ട, എസ് ജെ എം സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം ചർച്ചക്ക് നേതൃത്വം നൽകി.