Connect with us

International

യു എസ് ഭീഷണി കാര്യമാക്കുന്നില്ല; റഷ്യയില്‍ നിന്ന് എസ്-400 മിസൈലുകള്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുര്‍ക്കി

Published

|

Last Updated

അങ്കാറ: യു എസ് വിലക്ക് തള്ളിക്കളഞ്ഞ് റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ഇറക്കുമതി ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന് തുര്‍ക്കി. റഷ്യയുമായി ചേര്‍ന്ന് മിസൈലിന്റെ നിര്‍മാണത്തില്‍ സഹകരിക്കുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ വാങ്ങരുതെന്നും അങ്ങനെ ചെയ്താല്‍ തുര്‍ക്കിയുമായുള്ള മുഴുവന്‍ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നുമാണ് അമേരിക്കയുടെ ഭീഷണി. എന്നാല്‍ ഇത് കാര്യമാക്കുന്നില്ല. മിസൈലിന്റെ ആദ്യ ബാച്ച് തുര്‍ക്കിയിലെത്തിച്ചു കഴിഞ്ഞു. റഷ്യയുമായുള്ള കരാര്‍ 2020 ഏപ്രിലോടെ പൂര്‍ണമായി നടപ്പിലാക്കും- ഉര്‍ദുഗാന്‍ വിശദീകരിച്ചു.

Latest