Connect with us

Malappuram

24 മണിക്കൂറും ആതുര സേവനം; ഹജ്ജ് ക്യാമ്പില്‍ കര്‍മനിരതരായി മെഡിക്കല്‍ സംഘം

Published

|

Last Updated

കരിപ്പൂര്‍: ഹജ്ജ് ക്യാമ്പിലെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യപരിചരണത്തിനായി മെഡിക്കല്‍ സംഘം 24 മണിക്കൂറും കര്‍മനിരതരാണ്. സംസ്ഥാന ആരോഗ്യവകുപ്പിന്
കീഴില്‍ അലോപ്പതി, ഹോമിയോ ഡിസ്പ3സറികളാണ് ഹജ്ജ് ഹൗസില്‍ പ്രത്യേകം സജ്ജീ കരിച്ചിട്ടുള്ളത്. ദിനേന രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തനം. ഡോക്ടറും സ്റ്റാഫ് നഴ്‌സും
ഫാര്‍മസിസ്റ്റും നഴ്‌സിംഗ് അസിസ്റ്റന്റുമടങ്ങുന്ന നാല് അംഗങ്ങള്‍ അലോപ്പതിയിലും ഡോക്ടറും ഫാര്‍മസിസ്റ്റുമടങ്ങുന്ന രണ്ട് അംഗങ്ങള്‍ ഹോമിയോയിലുമായി സേവനത്തിലുണ്ട്.

ഇ.സി.ജി ചെക്ക പ്പ്, ഓക് സിജ3 യൂണിറ്റ്, പള്‍സ് ഓക് സിമീറ്റര്‍, നെബുലൈസേഷന്‍,ബ്ലഡ് ഷുഗര്‍, ഗ്ലൂക്കോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ആത്യാവശ്യ മരുന്നുകള്‍
ലഭ്യമാവുന്ന മിനി ഫാര്‍മസിയും കാരന്തൂര്‍ മര്‍കസിന്റെ കീഴിലുള്ള പ്രത്യേക ആംബുലന്‍സ് യൂണിറ്റും സജ്ജീകരി ച്ചിട്ടുണ്ട്. ക്യാമ്പിലെ മാലിന്യ സംസ്
കരണമുള്‍ െപ്പടെയുള്ള പ്രവര്‍ ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹ്മദ് റഊഫ്, മൊയ്തീന്‍ കുട്ടി എന്നിവരും സ്ഥിരമായി
ക്യാമ്പിലുണ്ട്. ആരോഗ്യവകു പ്പ് ജീവനക്കാര്‍ക്ക് പുറമെ മെഡിക്കല്‍ പരിശീലനം ലഭിച്ച എട്ട്
വോളണ്ടിയേഴ്‌സും ഇവിടെ കര്‍മനിരതരാണ്.