വിപണികളില്‍ നിന്ന് 40 ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു

Posted on: July 15, 2019 7:57 pm | Last updated: July 15, 2019 at 7:57 pm

അബുദാബി : അബുദാബി വിപണിയില്‍ നിന്നും ഈ വര്‍ഷം ആദ്യ പകുതിയില്‍ 40 ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചു. കൂടാതെ ഒമ്പത് ഉല്‍പ്പനകള്‍ക്ക് തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാന്‍ മുന്നറിയിപ്പ് നല്‍കി. അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലാണ് ക്യുസിസി ഇക്കാര്യം അറിയിച്ചത്. ഗുണനിലവാരവും സുരക്ഷാ ആവശ്യകതകളും പാലിക്കാത്ത 40 ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.

കളിപ്പാട്ടങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ടയറുകള്‍, പുകയില ഉല്‍പന്നങ്ങള്‍, ഗാര്‍ഹിക ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ നിയന്ത്രിത ഉല്‍പ്പന്നങ്ങളുടെ 34,846 സാമ്പിളുകള്‍ പരിശോധിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 1 ന് ആരംഭിച്ച ക്യൂ സി സി യുടെ പരിശോധന ജൂലൈ അവസാനം വരെ നീണ്ടു നില്‍ക്കും. ഗുണ നിലവാരമുള്ള ഉല്‍പ്പനങ്ങള്‍ വിപണിയില്‍ ഉറപ്പ് വരുത്തുന്നതിന് നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍, അളക്കല്‍ സ്‌കെയിലുകള്‍, പ്രീപാക്കേജുചെയ്ത ഉല്‍പ്പന്നങ്ങള്‍ എന്നിവകളിലാണ് പരിശോധന.