അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍

Posted on: July 15, 2019 1:54 pm | Last updated: July 15, 2019 at 1:54 pm

മുംബൈ: അടുത്ത ഐ സി സി ഏകദിന ലോകകപ്പിന് 2023 ല്‍ ഇന്ത്യ ആതിഥ്യമരുളും. ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത്.

ഇതിനു മുമ്പ് ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അയല്‍ രാജ്യങ്ങളോടൊപ്പം സംയുക്തമായാണ് വേദികളുണ്ടായിരുന്നത്.

ഇന്ത്യക്ക് പുറമെ 1987ല്‍ പാകിസ്ഥാനിലും 1996ല്‍ ശ്രീലങ്കയിലും പാകിസ്ഥാനിലും 2011ല്‍ ശ്രീലങ്കയിലും ബംഗ്ലാദേശിലും മത്സരങ്ങള്‍ നടന്നു. അടുത്ത ലോകകപ്പിലും 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. ട്വന്റി 20 ലോകകപ്പിന് അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാകും.