Connect with us

Ongoing News

ഐ സി സി നിയമാവലിക്കെതിരെ പ്രതിഷേധവുമായി മുന്‍ താരങ്ങള്‍

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ടിന് ലോകപ്പ് സമ്മാനിച്ച ഐ സി സി നിയമാവലിക്കെതിരെ പ്രതിഷേധവുമായി മുന്‍താരങ്ങള്‍ രംഗത്ത്. ഡെക്ക്വര്‍ത്ത് ലൂയിസ് അടക്കം ഐ സി സി പിന്തുടരുന്ന പല നിയമങ്ങളും ക്രിക്കറ്റിനെ നശിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം. വിവിധ രാജ്യങ്ങളിലെ വിരമിച്ച പല താരങ്ങളും ഐ സി സി നിയമാവലി പൊളിച്ചെഴുതണമെന്ന് ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് പ്രേമികളുടെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും നിറയുകയാണ്.

242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം തുല്യതയില്‍ അവസാനിച്ചപ്പോള്‍ വിജയിയെ കണ്ടെത്താന്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീളുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചപ്പോള്‍ അവസാന മാര്‍ഗമായി ഐ സി സി നിയമപ്രകാരം ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീം വിജയിക്കുമെന്നായി. സൂപ്പര്‍ ഓവറിലും മുന്‍പ് കളിച്ച ഓവറുകളിലുമായി ആകെ 17 ബൗണ്ടറികളാണ് കിവീസ് അടിച്ചതെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ട് അവിടെ 24 ബൗണ്ടറികള്‍ നേടി. അതോടെ അവര്‍ വിജയികളുമായി.

എന്നാല്‍ ഈ നിയമം ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണം. സഡന്‍ ഡെത്ത് പോലെ സൂപ്പര്‍ ഓവറുകള്‍ തുടരുന്നതാ് നല്ലത്. ബൗണ്ടറിക്കണക്കില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിലും നല്ലത് ട്രോഫി പങ്കുവെക്കുകയാണെന്നും കൈഫ് ട്വീറ്റ് ചെയ്തു.
ഈ നിയമം അംഗീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗ് അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡിന്റെ ഒപ്പമാണു തന്റെ ഹൃദയമെന്നും യുവി ട്വീറ്റ് ചെയ്തു.

ഈ നിയമം മാറ്റേണ്ടതാണ് എന്നായിരുന്നു ഓസീസ് മുന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയുടെ അഭിപ്രായം. മണ്ടന്‍ തീരുമാനമെന്ന് ഗൗതം ഗംഭീര്‍ എം പി ട്വീറ്റ് ചെയ്തു. ഇത്തരം നിയമസങ്ങള്‍ ഏറെ വേദനപ്പിക്കുന്നതാണെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളമിംഗ് പ്രതികരിച്ചു.

ഇന്നലെ രാത്രിയില്‍ത്തന്നെ നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു.

 

Latest