വൃക്ക രോഗിയായ വിദ്യാര്‍ത്ഥിക്ക് യു എ ഇ പുഴയോരം കൂട്ടായ്മയുടെ സഹായ ഹസ്തം

Posted on: July 14, 2019 8:44 pm | Last updated: July 14, 2019 at 8:44 pm

എരുമപ്പെട്ടി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിദ്യാര്‍ത്ഥിക്ക് യു എ ഇ പുഴയോരം കൂട്ടായ്മയുടെ സഹായ ഹസ്തം. ഇരു വൃക്കകളും തകരാറിലായി എറണാംകുളം അമൃത ആശുപത്രിയില്‍ ചികികിത്സയില്‍ കഴിയുന്ന എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി വീട്ടില്‍ ലിയോണിന്റെ മകന്‍ പത്ത് വയസുകാരന്‍ കെവിനാണ് എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിക്കല്‍, നാലാംകല്ല്, തോട്ടുപാലം പ്രദേശങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയായ പുഴയോരം ചികിത്സ സഹായം നല്‍കിയത്.

എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ പുഴയോരം കൂട്ടായ്മ വൈസ് പ്രസിഡന്റ് ഷജീര്‍ മങ്ങാടില്‍ നിന്നും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെവിന്‍ ചികിത്സ സഹായ സമിതി രക്ഷാധികാരിയുമായ എസ്.ബസന്ത്‌ലാല്‍, ചെയര്‍ പേഴ്‌സണും വാര്‍ഡ് മെമ്പറുമായ റോസി പോള്‍, കണ്‍വീനര്‍ സി.വി.ബേബി എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി.