Connect with us

Ongoing News

ക്രിക്കറ്റിന്റെ തറവാടുമുറ്റത്ത്‌ ലോകകപ്പില്‍ ഇംഗ്ലണ്ടിന് കന്നിക്കിരീടം

Published

|

Last Updated

ലോഡ്‌സ്:ലോകകപ്പ് ചരിത്രത്തില്‍ ഇത്രയും ആവേശകരമായൊരു ഫൈനല്‍ മത്സരം നടന്നിട്ടില്ല. കലാശപ്പോരില്‍ നിശ്ചിത 50 ഓവറില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തുല്യ സ്‌കോര്‍ നേടിയതിനെ തുടര്‍ന്ന് വിജയികളെപ്രഖ്യാപിക്കാന്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലും സ്‌കോര്‍ തുല്യമായതിനാല്‍ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീമായ ഇംഗ്ലണ്ട് കന്നിക്കിരീടം ചൂടി.

അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിനൊടുവില്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.ന്യൂസിലാന്‍ഡ് മുന്നോട്ട് വച്ച 242 റണ്‍സ് മറികടക്കാന്‍ അവസാന പന്തില്‍ ഇംഗ്ലണ്ടിന് വേണ്ടി വന്നത് രണ്ട് റണ്‍സ് മാത്രമായിരുന്നു. രണ്ടാം റണ്‍സിനു വേണ്ടി ഓടിയ മാര്‍ക് വൂഡിനെ ന്യൂസിലന്‍ഡ് റണ്‍ഔട്ട് ആക്കിയതോടെ ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്ത് പുതിയരൊധ്യായം കൂടി രചിക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ആതിഥേയ ടീം ലോകകപ്പുയര്‍ത്തുന്നത്.

സ്‌കോര്‍: ന്യൂസിലന്‍ഡ്-241/8 (50.0),ഇംഗ്ലണ്ട്-241 ഓള്‍ഔട്ട്(50.0)

അതേ നാണയത്തില്‍ തിരിച്ചടി

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് നേടി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ 3 വീതം പന്തുകള്‍ നേരിട്ട ബെന്‍സ്റ്റോക്ക് 8 ഉം ജോസ് ബട്ലര്‍ 7 ഉം റണ്‍സാണ് ഇംഗ്ലണ്ടിനായി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിനും പിന്നീട് ജയിക്കാന്‍ വേണ്ടി വന്നത് അവസാന പന്തില്‍ 2 റണ്‍സായിരുന്നു. നേരത്തെ സംഭവിച്ച പോലത്തന്നെ റണ്‍ഔട്ട്. അവസാന പന്തില്‍ രണ്ടാം റണ്‍സിനായി ഓടിയ ഗപ്റ്റില്‍ റണ്‍ഔട്ടായതോടെ സൂപര്‍ ഓവറും ടൈ ആയി.എന്നാല്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. ജോഫ്റ ആര്‍ചറിന്റെ സൂപര്‍ ഓവറില്‍ കിവീസിനായി ജെയിംസ് നീഷം 5 പന്തില്‍ 13 ഉം മാര്‍ടിന്‍ ഗപ്റ്റില്‍ ഒരു പന്തില്‍ ഒരു റണ്‍സും നേടി.

ഫൈനലിലെ താരം ബെന്‍സ്‌റ്റോക്, വില്യംസണ്‍ ടൂര്‍ണമെന്റിലെ താരം

98 പന്തില്‍ 84 റണ്‍സ് നേടി പുറത്താവാതെ നിന്ന് ബെന്‍സ്‌റ്റോക്കാണ് ഫൈനലിലെ താരം. സൂപര്‍ ഓവറില്‍ 3 പന്ത് നേരിട്ട സ്റ്റോക്ക് ഒരു ഫോറുള്‍പടെ 8 റണ്‍സും നേടി. മൂന്നോവര്‍ പന്തെറിഞ്ഞ സ്റ്റോക്ക് 20 റണ്‍സാണ് വിട്ടുകൊടുത്തത്. കിവീസിനെ ലോകക്പ്പ് ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കു വഹിച്ച നായകന്‍ കെയിന്‍ വില്യംസണാണ് ടൂര്‍ണമെന്റിലെ താരം. 578 റണ്‍സാണ് ഈ ലോകകപ്പില്‍ വില്യംസണ്‍ നേടിയത്.

പുതിയ ചാമ്പ്യന്മാര്‍

ഇതുവരെ ലോകകപ്പ് നേടാത്ത ടീമുകളായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇരുവരും തമ്മില്‍ ഫൈനല്‍ കളിച്ചതും ആദ്യമായിട്ടാണ്. ലോകകപ്പ് ചാമ്പ്യന്മാരായതോടെ വിന്‍ഡീസ്, ആസ്ത്രേലിയ, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ലോകകപ്പ് ഉയര്‍ത്തുന്ന ടീമുകളുടെ ലിസ്റ്റിലേക്ക് ആറാമതായി ഇംഗ്ലണ്ടും ഇടം പിടിച്ചു. ആസ്‌ത്രേലിയ അഞ്ചു തവണ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും രണ്ടു തവണ കിരീടമുയര്‍ത്തി. പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ ഓരോ തവണ ചാമ്പ്യന്മാരായി.

ഹിറ്റ്മാന്‍ തന്നെ ടോപ് സ്‌കോറര്‍

സെമിയില്‍ തോറ്റ് പുറത്തായെങ്കിലും ലണ്ടന്‍ ലോകകപ്പില്‍ ഇന്ത്യക്കഭിമാനിക്കാം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരം രോഹിത് ശര്‍മയാണ്. ഫൈനലില്‍ 101 റണ്‍സ് സ്‌കോര്‍ ശര്‍മയാണ് ചെയ്താല്‍ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ് (548) മറികടക്കാമെന്ന സാധ്യത നിലനിന്നിരുന്നുവെങ്കിലും അത് സാധ്യമായില്ല. 30 റണ്‍സാണ് വില്യംസണ്‍ ഇന്ന് നേടിയത്. 5 സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 648 റണ്‍സ് നേടിയ രോഹിത് ഒരു ലോകകപ്പ് എഡിഷനില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടം വില്യംസണാണ്.

Latest