കനത്ത മഴ;ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം

Posted on: July 14, 2019 8:30 pm | Last updated: July 14, 2019 at 10:08 pm

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ സൈനികരുള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.

23ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉത്തരാഖണ്ഡിലേക്ക് കുടുംബത്തോടൊപ്പം പോകവെ ഭക്ഷണം കഴിക്കാന്‍ ഈ കെട്ടിടത്തിലേക്ക് കയറിയ സൈനികര്‍ക്കാണ് പരുക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്നാണ് ഭക്ഷണ ശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണത്.