Connect with us

Kerala

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; മൂന്ന് വിദ്യാര്‍ഥികള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്,ആദില്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരടക്കം എട്ട് പ്രതികള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

കേസില്‍ എസ്എഫ്‌ഐ കോളേജ് യൂണിറ്റ് പ്രസിഡന്റും, ശിവരഞ്ജിത്ത്, സെക്രട്ടറി നസീം , അമര്‍, ഇബ്രാഹിം, രജ്ഞിത്ത് എന്നിവര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇപ്പോള്‍ പിടിയിലായിരിക്കുന്ന ആരോമലും രണ്ടാം പ്രതി നസീമും കഴിഞ്ഞ വര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് പൊലീസുകാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ്.

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.അതേസമയം തിങ്കളാഴ്ച കോളേജ് തുറന്ന ശേഷമേ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് നേരെ നടപടിയുണ്ടാവൂ എന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.