യൂനിവേഴ്‌സിറ്റി കോളജ് സംഭവം: എസ് എഫ് ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Posted on: July 14, 2019 3:44 pm | Last updated: July 14, 2019 at 6:43 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എട്ടു പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് എസ് എഫ് ഐ യൂനിറ്റ് കമ്മിറ്റി അംഗമായ ഇജാബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

അഖിലിനെ കുത്തിയത് ആരാണെന്ന് അറിയില്ലെങ്കിലും സംഘര്‍ഷം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
കേസില്‍ ഇതേവരെ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.