യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐക്കാര്‍ സംഘടനക്ക് അപമാനം, തിരുത്തി മുന്നോട്ടുപോകണം; ഐസക്

Posted on: July 14, 2019 11:45 am | Last updated: July 14, 2019 at 11:45 am

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐക്കാര്‍ സംഘടനക്ക് അപമാനമാണെന്ന് മന്ത്രി തോമസ് ഐസക്. സംഘനയുടെ നയസമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും തിരുത്തല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, എസ് എഫ് ഐയെ മൊത്തത്തില്‍ അക്രമികളായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. കാമ്പസ് അക്രമങ്ങളില്‍ എല്ലാക്കാലത്തും അക്രമത്തിന് ഇരയായത് എസ് എഫ് ഐയാണെന്ന കാര്യം മറന്നുപോകരുതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.