നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം നാളെ ഉച്ചക്ക് രണ്ടിന്

Posted on: July 13, 2019 10:54 pm | Last updated: July 13, 2019 at 10:54 pm

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകുന്നവര്‍ക്കുള്ള ഹജ്ജ് ക്യാമ്പിന് തുടക്കം. ഇന്ന് വൈകുന്നേരം അഞ്ചിന് ഹജ്ജ്കാര്യമന്ത്രി ഡോ. കെ ടി ജലീല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം കടയ്ക്കല്‍ അബ്ദുല്‍
അസീസ് മൗലവി പ്രാര്‍ഥന നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റഹീം ഖലീ ലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.

എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ലക്ഷദ്വീപ് എം പി ഫൈസല്‍, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് മുസ്‌ലിയാര്‍, ജി സി ഡി എ ചെയര്‍മാന്‍ അഡ്വ. വി സലീം, സിയാല്‍ ഡയറക്ടര്‍ എ സി കെ നായര്‍, മുന്‍ എം എല്‍ എ എ എം
യൂസുഫ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗല വി, മലപ്പുറം ജില്ലാ കലക്ടറും സംസ്ഥാന
ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫര്‍ മാലിക്, എം കെ അബൂബക്കര്‍ ഫൈസി പ്രസംഗിച്ചു. ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ് സ്വാഗതവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി കെ അബ്ദു റഹ്മാന്‍ നന്ദിയും പറഞ്ഞു.

ആദ്യ വിമാനം നാളെ ഉച്ചക്ക് രണ്ടു മണിക്ക് 340 യാത്രക്കാരുമായി പുറപ്പെടും. പതിനേഴാം തിയ്യതി വരെ എട്ട് വിമാനങ്ങ ളിലായി കേരളത്തില്‍ നിന്നുള്ള 1028 പുരുഷ
ന്മാരും 1403 സ്ത്രീകളും ഉള്‍പ്പടെ 2431 തീര്‍ത്ഥാടകരും, ലക്ഷദ്വീ പില്‍ നിന്നുള്ള 330 (പുരുഷ
ന്മാര്‍. 178 സ്ത്രീകള്‍. 152) തീര്‍ത്ഥാടകരുമാണ് നെടു മ്പാശ്ശേരി വഴി പുറപ്പെടുന്നത്.