കേരളത്തില്‍ നിന്ന് നാളെ അഞ്ച് ഹജ്ജ് വിമാനങ്ങള്‍

Posted on: July 13, 2019 8:41 pm | Last updated: July 13, 2019 at 8:41 pm

കരിപ്പൂര്‍: സംസ്ഥാന ഹജജ് കമ്മിറ്റി മുഖേന നാളെ അഞ്ച് വിമാനങ്ങളിലായി 1580 പേര്‍ യാത്രപുറപ്പെടും. കരിപ്പൂരില്‍ നിന്ന് മൂന്ന് വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ട് വിമാനങ്ങളുമാണ് പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്ന് രാവിലെ 8.40നും 10.45നും ഉച്ചക്ക് 3.25
നുമാണ് വിമാനങ്ങള്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് ആദ്യ വിമാനം ഉച്ചക്ക് രണ്ട് മണിക്കും രണ്ടാമത്തെ വിമാനം 2.10 നുമാണ്.

കരിപ്പൂരില്‍ നിന്ന് ഇന്ന് നാല് വിമാനങ്ങളിലായി 1200 തീര്‍ത്ഥാടകര്‍ പുറപ്പെട്ടു. ഇതില്‍ 424 പുരുഷന്മാരും 776 സ്ത്രീ കളുമാണ്. യാത്രയയപ്പു സംഗമത്തില്‍ കാരാട്ട് റസാഖ് എം എല്‍ എ, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധി
ച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

അതിനിടെ കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍പ്പെട്ട മാഹിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലെത്തി. പത്ത് പുരുഷന്‍മാരും 14 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. നാളെ
ഉച്ചക്കുള്ള വിമാനത്തില്‍ ഇവര്‍ യാത്ര പുറപ്പെടും.