Connect with us

National

ഗോവ മന്ത്രിസഭാ പുന:സംഘടന ഇന്ന്;കോണ്‍ഗ്രസ് വിട്ടെത്തിയ മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം

Published

|

Last Updated

പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. ഇന്ന് വൈകിട്ടാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ . കോണ്‍ഗ്രസ് വിട്ടെത്തിയ ബാബു കവലേക്കര്‍, ബാബുഷ് മോണ്‍സ്രെട്ട, ഫിലിപ്പ് റോഡ്രിഗ്‌സ് എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഘടകകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്നു മന്ത്രിമാരോടും ഒരു സ്വതന്ത്രനോടും രാജിവക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഗോവ ഫോര്‍വേഡിന്റെ വിജയ് സര്‍ദേശായി,ജയേഷ് സാല്‍ഗനോക്കര്‍,വിനോദ് പാല്‍നേക്കര്‍ എന്നിവര്‍ക്കും ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ റോഹന്‍ കോണ്ടെയ്ക്കുമാണ് മന്ത്രിസ്ഥാനം നഷ്ടമാകുക. മന്ത്രിസ്ഥാനം നഷ്ടമാകുന്നതില്‍ എതിര്‍പ്പറിയിച്ച് ബി ജെ പി ദേശീയ നേതൃത്വത്തെ കാണുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest