മലേഷ്യന്‍ രാജാവ് മദീനയില്‍

Posted on: July 12, 2019 10:42 pm | Last updated: July 12, 2019 at 10:42 pm

മദീന: മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അഹ്മദ് ഹ്രസ്വ സന്ദര്‍ശനാര്‍ഥം പ്രവാചക നഗരിയായ മദീനയിലെത്തി. മസ്ജിദുന്നബവിയിലെത്തിയ രാജാവിനെ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, മസ്ജിദുന്നബവിയുടെ ചുമതലയുള്ള ഡോ: മുഹമ്മദ് ബിന്‍ അഹ്മദ് അല്‍-ഖുദരി എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

2019 ജനുവരിയില്‍ മലേഷ്യന്‍ രാജാവായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അഹ്മദ് മദീനയിലെത്തുന്നത്.