അഹമ്മദാബാദ് ജില്ലാ സഹകരണ ബേങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുലിന് ജാമ്യം

Posted on: July 12, 2019 8:03 pm | Last updated: July 12, 2019 at 10:29 pm

അഹമ്മദാബാദ്: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യമനുവദിച്ചത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന് അഞ്ചു ദിവസത്തിനകം 750 കോടിക്കടുത്ത് രൂപയുടെ നിരോധിത നോട്ട് കൈമാറിയതില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബേങ്ക് അഴിമതി നടത്തിയെന്ന രാഹുലിന്റെ ആരോപണത്തിനെതിരെ ബേങ്ക് ചെയര്‍മാന്‍ അജയ് പട്ടേലാണ് പരാതി നല്‍കിയിരുന്നത്.

രാഹുലിനു പുറമെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലക്കെതിരെയും കേസുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷാ അഹമ്മദാബാദ് ജില്ലാ സഹകരണ ബേങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.