പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: യുവാവിന് വധശിക്ഷ

Posted on: July 11, 2019 7:37 pm | Last updated: July 11, 2019 at 7:37 pm

ഭോപാല്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ യുവാവിന് വധശിക്ഷ. വിഷ്ണു ബമോറയെന്ന 35കാരനെയാണ് പോക്‌സോ കോടതി ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷ വിധിച്ചത്. 32 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിച്ചുവെന്ന പ്രത്യേകതയും കേസിനുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 376 എ ബി വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്തയാളെ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐ പി സി 363, 366 വകുപ്പുകള്‍ പ്രകാരം മൂന്നു ഏഴും വര്‍ഷം വീതം തടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്.

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്ന മറ്റൊരു കേസില്‍ ബമോറക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു.
ജൂണ്‍ എട്ടിന് ഭോപാല്‍ കമല നഗറിലെ വീടിനു മുന്നില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 10ന് തന്നെ പോലീസ് പ്രതിയെ പിടികൂടുകയും ജൂണ്‍ 12ന് ഇയാള്‍ക്കെതിരെ കുറ്റപത്രം ചുമത്തുകയും ചെയ്തു.