ഇന്ദിര ജയ്‌സിംഗിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഓഫീസുകളിലും വീട്ടിലും സി ബി ഐ റെയ്ഡ്

Posted on: July 11, 2019 10:36 am | Last updated: July 11, 2019 at 5:42 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഓഫീസുകളിലും വീട്ടിലും സി ബി ഐ റെയ്ഡ്. വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കുന്നതിന് രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് ഇവരുടെ നേതൃത്വത്തിലുള്ള എന്‍ ജി ഒക്കായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

2009നും 2014നും ഇടയില്‍ ഇന്ദിര ജെയ്‌സിംഗ് സോളിസിറ്റര്‍ ജനറലായിരുന്ന കാലത്ത് അവരെ നേതൃത്വത്തിലുള്ള അഭിഭാഷ കൂട്ടായ്മ വിദേശത്ത് നിന്നും വന്‍തോതില്‍ ഫണ്ട് ലഭിച്ചതായാണ് സി ബി ഐ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടത്തിയ വിദേശ യാത്രയില്‍ അഭിഭാഷക കൂട്ടായ്മയുടെ പണം ഉപയോഗിച്ചതായും സി ബി ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സി ബി ഐ പരിശോധന നടത്തിയത്.