യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

Posted on: July 11, 2019 8:58 am | Last updated: July 11, 2019 at 11:34 am

കൊച്ചി: നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ചതുപ്പില്‍ യുവാവിന്റെ മൃതദേഹം കെട്ടിതഴ്ത്തിയ നിലയില്‍.
ഒരാഴ്ച മുമ്പ് കാണാതായ കുമ്പളം സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. ജൂലൈ രണ്ട് മുതല്‍ കാണാതായ സമീപവാസിയായ അര്‍ജുന്‍ എന്നയാളെ കാണാനില്ലെന്ന പരാതി േെപാലീസിന് ലഭിച്ചിരുന്നു. മൃതദേഹം ഇയാളുടെതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ലഹരി മാഫിയ സംഘത്തിലെ നാല് പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

.