കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Posted on: July 10, 2019 4:19 pm | Last updated: July 10, 2019 at 4:19 pm

കൊല്ലം: കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കൊട്ടാരക്കര ഓടനാവട്ടം വാപ്പാലയില്‍ ഇന്ന് രാവിലെയാണ് സംഭവം.

വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകര്‍ന്നത്. 20 ദിവസം മുമ്പ് വീട്ടിലെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉപയോഗിക്കാത്ത സിലിണ്ടറാണിതെന്ന് കുടുംബം പറഞ്ഞു. പോലീസ് കേസെടുത്തു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.