സ്വര്‍ണ്ണക്കടത്ത് കേസ്: ഒരാള്‍കൂടി അറസ്റ്റില്‍

Posted on: July 9, 2019 10:56 pm | Last updated: July 10, 2019 at 11:09 am

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കേസിലെ പ്രധാന പ്രതി ബിജുവുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐ എസ് സിന്ധു (40) വാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഘത്തിലെ കാരിയറാണ് സിന്ധുവെന്നും 40 കിലോ സ്വര്‍ണം കടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നും ഡിആര്‍ഐ അറിയിച്ചു.സംഭവത്തില്‍ മുഖ്യപ്രതികളിലൊരാളായ കഴക്കൂട്ടം സ്വദേശി അഡ്വ. ബിജു, ഭാര്യ വിനീത രത്‌നകുമാരി രുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവരെ നേരത്തെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു.