അര്‍ജന്റീന മുന്‍ പ്രസിഡന്റ് ഫെര്‍ണാന്‍ഡോ ഡി ലാ റുവ അന്തരിച്ചു

Posted on: July 9, 2019 6:33 pm | Last updated: July 9, 2019 at 7:49 pm

ബ്യുണോ അയേഴ്‌സ്: അര്‍ജന്റീന മുന്‍ പ്രസിഡന്റ് ഫെര്‍ണാന്‍ഡോ ഡി ലാ റുവ (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1999 മുതല്‍ 2001 വരെയുള്ള രണ്ടു വര്‍ഷ കാലമാണ് റുവ അര്‍ജന്റീനയെ നയിച്ചത്. സത്യസന്ധനായ ഭരണാധികാരി എന്ന നിലയില്‍ പേരെടുത്ത അദ്ദേഹം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പലായനം ചെയ്യുകയായിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടതായി ആരോപിച്ചു നടന്ന കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

റുവയുടെ വേര്‍പാടില്‍ പ്രസിഡന്റ് മൗറിഷ്യോ മക്രി അനുശോചിച്ചു. അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് മക്രി ട്വീറ്റ് ചെയ്തു.