പ്രമുഖ വ്യവസായി പി എ റഹ്മാന്‍ നിര്യാതനായി

Posted on: July 9, 2019 6:00 am | Last updated: July 9, 2019 at 12:57 pm


കോഴിക്കോട്: പ്രമുഖ വ്യവസായിയും പാര്‍കോ ഗ്രൂപ്പ് ചെയര്‍മാനുമായ തലശേരി കടവത്തൂര്‍ സ്വദേശി പി എ റഹ്മാന്‍ എന്ന പി പി അബ്ദുല്‍ റഹ്മാന്‍(71) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

ദുബായിലെ സൂപ്പര്‍മാര്‍കറ്റ്, ഹൈപര്‍മാര്‍ക്കറ്റ്, റെസ്റ്റോറന്റ്് ശൃംഖലകളുടെ ഉടമായിരുന്ന അദ്ധേഹം മത, സാസ്‌കാരിക, ജീവ കാരുണ്യ മേഖലകളിലും മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. കല്ലിക്കണ്ടി എന്‍ എ എം കോളേജ് പ്രസിഡന്റാണ്.

ഭാര്യമാര്‍: ഖദീജ, ആയിശ. മകന്‍: അബ്ദുല്‍ വാഫി.

സഹോദരങ്ങള്‍: പരേതനായ പി പി അബ്ദുല്ല, പി പി അബൂബക്കര്‍, പി പി ആയിഷ. മയ്യിത്ത് നിസ്‌കാരം ചെവ്വാഴ്ച വൈകുന്നേരം 4ന് കടവത്തൂര്‍ ജുമാ മസ്ജിദില്‍.